ന്യൂജൻ ന്യൂയർ

Aswafasamithi
By -
0


ന്യൂജൻ ന്യൂയർ    

പുതുവത്സരം പുതുതലമുറയുടെ ആഘോഷാരവമാണ്. ജീവിതമെ വൃക്ഷത്തിൽ നിും ഒരിലകൂടി കൊഴിഞ്ഞു. ജീവിതത്തിനും മരണത്തിനുമിടയിലെ വഴി ദൂരം ഏറെ അടുത്തു. എാൽ സ്വയം വിചാരണ ചെയ്യേണ്ട സന്ദർഭമാണിതെന്ന് നവ തലമുറ മനസ്സിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഭൗതികതയുടെ പച്ചപ്പിൽ കണ്ണു മഞ്ഞളിച്ച ചില യവ്വനങ്ങൾ ആഘോഷങ്ങളുടെ തിമിർപ്പിലാണ്. ആഘോഷങ്ങളുടെ ആമോദത്തിൽ നൃത്തമാടിയും മദ്യം ഉപയോഗിച്ചും മറ്റു പാശ്ചാത്യൻ ശൈലികൾ കടമെടുത്ത് ധൂർത്ത് കാട്ടിയും പുതുവത്സര രാവുകളിലെ തെരുവോരങ്ങളിൽ അഴിഞ്ഞാടുകയാണ് ആധുനിക യുവത. ഭൗതിക ജീവിതത്തിലെ നൈമിഷിക ആഘോഷങ്ങൾക്കും ആരവങ്ങൾക്കും അർദ്ധ രാത്രിയിൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന കാഴ്ചയാണ് തെരുവോരങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ നവസമൂഹത്തിന്റെ ആഘോഷത്തിമിർപ്പ് അതിര് കടന്ന് അപകടം സൃഷ്ടിക്കുകയാണ് ആധുനിക ലോകത്ത്.

    സമയത്തിന് ഏറെ പ്രധാന്യമുണ്ട് പരിശുദ്ധ ഇസ്ലാമിൽ. പ്രവാചകൻ നബി (സ്വ) പറയുന്നു: അധിക ജനങ്ങളും വഞ്ചിതരാവുന്നത് രണ്ട് അനുഗ്രഹങ്ങളാലാണ് സമയവും ആരോഗ്യവും. ഒരു  സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും മുതലെടുക്കുതിൽ ജാഗ്രത പാലിക്കണം. അതിലേക്കാണ് പ്രവാചക വചനം വിരൽ ചൂണ്ടുത്. ആയുസ്സിനെ സൽകർമ്മങ്ങളാൽ ചെലവഴിക്കുന്നവരാണ് ബുദ്ധിമാന്മാരും ഭാഗ്യവാന്മാരും. ആയുസ്സ് ഒരിക്കലും ആരെയും കാത്തിരിക്കില്ല. ദ്രുതഗതിയിൽ അത് മുന്നോട്ട് ഗമിച്ച് കൊണ്ടിരിക്കും. നിയന്ത്രിക്കാനോ പിടിച്ച് കെട്ടാനോ നമുക്കാവില്ല തീർച്ച. പക്ഷെ അതിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ നമുക്കാവും. അതിനെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിൽ ഖേദമായിരിക്കും പരിണിത ഫലം. മനുഷ്യജീവിതത്തിന്റെ ആദ്യന്തലക്ഷ്യമായ ഇബാദത്തിന് പോലും ഭൗതികലോകത്ത് നമുക്ക് സമയമില്ല. അതിനാൽ സമയങ്ങളെ ശരിയാവണ്ണം ഉപയോഗപ്പെടുത്തിയേ തീരൂ. മരണമുഖത്ത് നാഥനോട് ഒരു നിമിഷമെങ്കിലും നീട്ടിത്തരാൻ മനുഷ്യൻ കെഞ്ചുമെന്ന് വിശുദ്ധ ഖുർആൻ നമ്മെ ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ പുതുവർഷം കടന്നുവരുമ്പോൾ ആഘോഷിക്കുകയും സന്തോഷിക്കുകയുമല്ല നാം ചെയ്യേണ്ടത്. മറിച്ച് തന്റെ ജീവിതത്തിൽ നിന്നും ഒരാണ്ടുകൂടി കൊഴിഞ്ഞു പോയല്ലോ എന്ന യുക്തിസഹജമായ ചിന്തയാണ് ഹൃദയത്തിൽ അലയടിക്കേണ്ടത്. പുതുവത്സരങ്ങളിൽ പുതിയ ചിന്തകൾ, പുതിയ മാറ്റങ്ങൾ ജീവിതത്തിലേക്ക് പകർത്തിയെടുക്കാൻ നമുക്കാവണം. ഗതകാല ജീവിതത്തിലെ തെറ്റുകളും അപരാധങ്ങളും തിരുത്തി പുതിയൊരു കുറ്റവിമുക്തമായ പുതുവർഷം നമുക്കുണ്ടാക്കിയെടുക്കണം.



Post a Comment

0Comments

Post a Comment (0)