Muhammed ali shihab thangal

Aswafasamithi
By -
0

തങ്ങളെന്ന തണല്‍ മരം

ആഗസ്റ്റ് 01 സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വഫാത്ത് ദിനം.
മഹാനായ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്നും ജന ഹൃദയത്തില്‍ നോവായി ഓര്‍മ്മയുടെ അറകളില്‍ ജീവിച്ച് കൊïിരിക്കുകയാണ്. അലിവും ആര്‍ദ്രതയും ഹൃദയത്തോട് ചേര്‍ത്തുവച്ച സനേഹത്തിന്റെ ഒലീവ് മരമായിരുന്നു ആ മാന്യ മനൂഷി. തങ്ങള്‍ ജീവിതത്തില്‍ നിന്ന് പിന്നോട്ട് നടന്നകന്നിട്ട് പതിറ്റïാണ്ടുകള്‍ താണ്ടïുമ്പോഴും ജനമനസ്സില്‍ പാല്‍ പുഞ്ചിരി തൂകി സ്‌നേഹ മനസ്സിന്റേയും സൗഹാര്‍ദത്തിന്റേയും നേര്‍ രൂപമായി തങ്ങള്‍ ജീവിക്കുന്നു. കാരണം ആ ജീവിതം അത്രമേല്‍ ഈ സമൂഹത്തിനെ ആശ്ചര്യപ്പെടുത്തി ശ്രദ്ധേയമായി. മൂന്ന് പതിറ്റാïിലേറെ കാലം അശരണര്‍ക്കാശ്രയമായി ജീവിച്ച മാനവികതയുടെ ഉറവയായിരുന്നു ആ ചന്ദ്രശോഭ.ആ ജീവിതം തുറന്നുവെച്ച പുസ്തകമായിരുന്നു. അതില്‍ നിന്നും ഈ സമൂഹം ഏറെ പഠിക്കേïതുï്, മനസ്സിലാക്കേïതുï്. 
വ്യക്തി സ്വഭാവത്തിന്റെ ഉടമയായിരുന്നു. എഴുത്തുകാരന്‍, കവി, വാഗ്മി, ബഹുഭാഷ പണ്ഡിതന്‍, രാഷ്ടീയ നേതാവ്, ആത്മീയ ഗുരു തുടങ്ങി വ്യത്യസ്ത നേതൃത്വത്തിനിണങ്ങിയ വ്യക്തിത്വം മറ്റുള്ളവരില്‍ നിന്ന് മുഹമ്മദലി ശിഹാബ് തങ്ങളെ വേറിട്ടു നിര്‍ത്തി.  പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാടിന്റെ വാതില്‍ ആരുടെ മുമ്പിലും അടഞ്ഞിട്ടില്ല. പിതാവിനെ പോലെ തങ്ങളും ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ മുന്‍പന്തിയിലായിരുന്നു. ഹൃദയ വേദനയില്‍ നീറുന്ന ജനസമൂഹം ജാതി, മത ഭേദമന്യേ കൊടപ്പനക്കലിന്റെ തറവാട്ടിലേക്ക് ആ അത്താണിയെ ലക്ഷ്യം വെച്ച് പര്യടനം നടത്തി.പരിഭവങ്ങളേറ്റ് പറയുന്നവര്‍ക്ക് തങ്ങള്‍ ആശ്വാസത്തിന്റെ നന്മ വാക്കോതി സാന്ത്വനിപ്പിച്ചു. കണ്ണില്ലാത്തവന്റെ കാഴ്ച്ചയും, കാതില്ലാത്തവന്റെ കേള്‍വിയും, തളര്‍ന്നവന്റെ തുണയുമായിരുന്നു തങ്ങളെന്ന തണല്‍ മരം. പാല്‍ പുഞ്ചിരി തൂകിടുന്ന സൗമ്യമായ സംസാരം അശരണര്‍ക്ക് ആശ്വാസത്തിന്റേയും പരിഹാരത്തിന്റേയും മറുപടിയായിരുന്നു. പ്രശ്‌ന പരിഹാരം തങ്ങളുടെ മുഖമുദ്രയായി മാറി. എത്ര വളഞ്ഞൊടിഞ്ഞ പ്രശ്‌നങ്ങളായാലും തങ്ങളുടെ ഇടപെടലുകള്‍ അതിനിടയില്‍ വെള്ളിവെളിച്ചം പോലെ വെട്ടിത്തിളങ്ങളും വിധം സ്ഫുടം ചെയ്‌തെടുത്തു. അത് കൊï് തന്നെ ജന ഹൃദയങ്ങളുടെ ആശ്വാസ കേന്ദ്രമായ കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍ അത്താണിയായിരുന്നു.
നിലപാടുകള്‍ക്ക് മേല്‍ മലക്കം മറിയുന്ന ആധുനിക രാഷ്ട്രീയ നേതാക്കളില്‍ നിന്നും തങ്ങളെ വ്യത്യസ്തനാക്കി. ഏതൊരു കാര്യത്തിലും കൃത്യമായ നിലപാട് സ്വീകരിച്ചിരുന്ന തങ്ങള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അഹങ്കാരത്തിന്റെ ശൈലിയായിരുന്നില്ല തങ്ങള്‍ക്ക്. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത് മൗനം കൊïായിരുന്നു. പൊതു സമൂഹത്തിന്റെ നോവുകള്‍ക്കും സമൂഹത്തിന്റെ വേദനകള്‍ക്കും നടുവില്‍ സൗമ്യ ഭാവത്തിന്റെ പ്രതീകമായി തങ്ങളെന്ന തണല്‍ മരം തണല്‍ പകര്‍ന്നു. മാനവ സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും നിലാവെട്ടം തെളിയിച്ച പാണക്കാട്ടെ ചന്ദ്രശോഭ. രാഷ്ട്രീയത്തെയും ആത്മീയതയെയും കൂട്ടിക്കലര്‍ത്താതെ രï് മേഖലകള്‍ക്കും ഒരേ സമയം നേതൃത്വം നല്‍കി. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ സൗമ്യതയുടെ പര്യാടനമായി നിറഞ്ഞുനിന്ന തങ്ങള്‍ സംഭവബഹുലമായ ജീവിതം അടയാളപ്പെടുത്തിയാണ് പിന്നോട്ട് നടന്നകന്നത്.തങ്ങളിപ്പോഴും ജനമനസ്സുകളില്‍ ജീവിക്കുന്നു.



Rinshad
Pullumkunnu


Post a Comment

0Comments

Post a Comment (0)