താങ്ങാവാൻ ഇനി തങ്ങളില്ല

Aswafasamithi
By -
0

 താങ്ങാവാൻ ഇനി തങ്ങളില്ല



പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിന്റെ മഹത്വവും, പാരമ്പര്യവും പരിയുദ്ധിയും ഇരുൾ നിറഞ്ഞ പാദയിൽ അണയ്ക്കാത്ത മാനവസ്‌നേഹത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും നിലാവെട്ടം തെളിയിച്ച പാണക്കാട്ടെ ആറ്റപ്പൂ തങ്ങൾ ഇനി ജനഹൃദയങ്ങളിൽ മാത്രം.ജനാധിപത്യത്തിന്റെയും ഉന്നത മൂല്യങ്ങളുടെ സംരക്ഷകനായി ഒരായുസു മുഴുവൻ ജ്വലിച്ചു നിന്ന ചന്ദ്രശോഭ ഇനി ജനമനസ്സുകളിൽ ജീവിക്കും. രാഷ്ട്രീയ ആത്മീയ വേർതിരിവില്ലാതെ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സൗമ്യതയുടെ പര്യാടനമായി നിറഞ്ഞു നിന്ന തങ്ങൾ സംഭവബഹുലതമായ ജൂവിതം അടയാളപ്പെടുത്തിയാണ് പിന്നോട്ട് നടന്നകന്നത്.ജനസുമനസ്സുകളിൽ നെട്ടുന്ന വാർത്തയായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മടക്കയാത്ര. രാഷ്ട്രീയവും, മതസൗഹാർദവും ആത്മീയതയും തകർക്കാത്ത പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിന്റെ പാരമ്പര്യത്തിൽ ഇടർച്ചവരാതെ എഴരപതിറ്റാണഅട് നിലയ്ക്കാത്ത ഓർമകൾ മനസ്സിന്റെ ചുമരുകളിൽ കൊത്തിവെച്ചാണ് തങ്ങൾ തിരഞ്ഞുനടന്നത്. മാനവികതയാണ് ഏറ്റവും ഉയരത്തിൽ നിൽക്കേണ്ടതെന്ന് ആത്മീയ, രാഷ്ട്രീയ ജീവിതത്തിലുടെ ആഹ്വാനംചെയ്ത തങ്ങൾ മതേതര മനസുകളെ എന്നും പ്രചോദിപ്പിക്കുന്ന ദീപ്തമായാണ് മനസ്സിലൊതുങ്ങി കൂടിയത്.ഐക്യ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചെടുത്തോളം നികത്താനാകാത്ത നഷ്ടമായിരുന്നു തങ്ങളുടെ യാത്ര. മുന്നണിയെ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വം. മൃദുഭാഷിയായിരുന്നെങ്കിലും കാർകശ്യം നിറഞ്ഞ നിലപാടുകളായിരുന്നു. തങ്ങളുടേത്. രാഷ്ട്രീയത്തിനൊപ്പം മതസംഘടനയുടെ നേതൃത്വനിരയിലുണ്ടായിരുന്ന വ്യക്തിയുംകൂടിയായിരുന്നു തങ്ങൾ. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തില്ലെന്നതായിരുന്നതായിരുന്നു തങ്ങളുടെ നിലപാട്. ഒരേ സമയം രാഷ്ട്രീയത്തിലെയും മതസംഘടനയിലേയും നിലപാടുകളിൽ ഇടർച്ച വരുത്താതെ മുന്നോട്ടു നയിച്ചു.കൊടപ്പനക്കൽ തറവാടിന്റെ തുറന്നവാതിൽ ആരുടെയും മുന്നിൽ അടഞ്ഞിട്ടില്ല. പാരമ്പര്യമായി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമായിരുന്നുവത്. ഹൈദരലി ശിഹാബ് തങ്ങളും ആ വാതിൽ അടയാതെകാത്തു. കരയുന്നവന്റെ കണ്ണൂരൊപ്പിയും തളർന്നവനെ തലോടിയും പാൽ പുഞ്ചിരി തൂകിടുന്ന സൗമ്യമായ ംസാരവുംപ്രതിസന്ധികൾക്കുള്ള പരിഹാരങ്ങളും ഹൈദരലിതങ്ങളുടെ മുഖമുദ്രയായിരുന്നു. കണ്ണില്ലാത്തവന്റെ കാഴ്ചയും, കാതില്ലാത്തവന്റെ കേൾവിയും തളർന്നവന്റെ തുണയുമായിരുന്നു ഹൈദരലിതങ്ങൾ.മനശഅശിലേറെ വേദനകളും യാദനകളും പേറിയ ജനങ്ങൾക്ക് കൊടപ്പനക്കൽ തറവാട്ടിലെ ഹൈദരലി തങ്ങൾ ആശ്വാസകേന്ദ്രമായിരുന്നു. ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനുമപ്പുറം തങ്ങൾ ജീവ കാര്യപ്രവർത്തനത്തിനും നേതൃത്വം നൽകി. പ്രവർത്തനശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ കയ്യൊപ്പ് തങ്ങൾക്കുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും സൗമ്യതയോടെ കണിശമായി പറഞ്ഞുവെക്കാൻ തങ്ങൾക്ക് വല്ലാത്തൊരു വൈഭവമുണ്ടായിരുന്നു. ഒടുവിൽ 2022-മാർച്ച്-6ന് കൊടപ്പനക്കൽ തറവാടിനെ നാഥനില്ലാത്ത അനാഥയാക്കി, ഒരു സമൂഹത്തെ കണ്ണീരാഴ്ത്തി തങ്ങൾ പിന്നോട്ട് ടന്നു നീങ്ങി.ഇനി ജനഹൃദയത്തിൽ തങ്ങൾ മായാതെ പാൻ വെട്ടം തെളിയിക്കും


റിൻഷാദ് കെ 
പുല്ലുകുന്ന്

Post a Comment

0Comments

Post a Comment (0)